റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ സൗദി പ്രവാസി കുടുംബം ഈദ് ആഘോഷവും ‘ഇശല്‍ നിലവ്’ സംഗീത വിരുന്നും സംഘടിപ്പിച്ചു. മലയാളം, ഹിന്ദി, അറബി ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് ഹൃദ്യാനുഭവമാണ് സമ്മാനിച്ചത്. സംഗീത വിരുന്നിന് സത്താര്‍ മാവൂര്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ചിലങ്ക ഗ്രൂപ്പ് അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.
സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നെബീല്‍ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജലീല്‍ കണ്ണൂര്‍, മുഖ്യ രക്ഷധികാരി നജീബ് വേങ്ങര എന്നിവര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഷബീര്‍ കളത്തില്‍, ഡോ. സെബാസ്റ്റ്യന്‍, ഷംനാദ് കരുനാഗപ്പള്ളി, ഡോ. അബ്ദുല്‍ അസീസ്, സിറ്റി ഫ്‌ളവര്‍ നൗഷാദ്, മുരളി, മജീദ്, ബാവ, ഷെമീര്‍ കരുനാഗപ്പള്ളി, ഷിഹാബുദ്ദീന്‍ ,ഫൈസല്‍ സുല്‍ത്താന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു, മുസ്തഫ ആതവനാട് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.