
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പുതിയ അംഗങ്ങള്‍ക്കുളള അംഗത്വവും വിതരണം ചെയ്തു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റര്‍ ഒലയ്യ ഏരിയാ പ്രസിഡന്റ് താജുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു.

പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് താജുദ്ദീന്‍ ഹുദവിയിനിന്നും ഏറ്റു വാങ്ങി. ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, സത്താര്‍ മാവൂര്‍, മുസ്തഫ ആതവനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹാസിഫ് കളത്തില്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ കുപ്പം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
