
റിയാദ്: പ്രവാസി സാംസ്‌കാരിക വേദി സ്വതന്ത്ര്യദിനം ആഘോഷിച്ചു. റിയാദ് വെസ്റ്റ് മേഖലയുടെ നേത്യത്വത്തില്‍ വിവിധ പരിപാടികളോടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു പരിപാടി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പൗരത്വം റദുചെയ്യുന്ന ഭരണകൂടങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വീണ്ടെടുക്കണം. ജനധിപത്യ മതനിരപേക്ഷ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ പൗരന്‍മാര്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെസ്റ്റ് മേഖലാ പ്രസിഡന്റ് വി.എ സമീഉള്ള പതാക ഉയര്‍ത്തി. ക്ഷേമ രാഷ്ട്രത്തിലേക്കുള്ള വഴി ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം അജ്മല്‍ ഹുസൈന്‍ കൊണ്ടോട്ടി മോഡറേറ്ററായിരുന്നു. അമീന്‍ ജാവേദ്, ബാരിഷ് ചെമ്പകശ്ശേരി, റുക്‌സാന ഇര്‍ഷാദ്, ശിഹാബ് കുണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സിനി ഷാനവാസ് സ്വാതന്ത്ര്യ ദിന ക്വിസ് അവതരിപ്പിച്ചു. വ്യത്യസ്ത കലാ ആവിഷ്‌കാരങ്ങളും അരങ്ങേറി. ബത്ഹ യൂണിറ്റ് അവതരിപ്പിച്ച ടാബ്ലോ ദൃശ്യ ആവിഷ്‌കാരം ശ്രദ്ദേയമായി. സെഷ, കദീജ നഫ എന്നിവര്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. രാജ്യത്തിന്റെ സ്വതന്ത്ര്യദിനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശംസകളര്‍പ്പിച്ച് സൗദി പൗരന്‍മാരുടെ സന്ദേശവും ശ്രദ്ദേ നേടി. നജാത്, ഫൈസല്‍, മുഫീദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലി ആറളം നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
