പ്രവാസി വെല്‍ഫയര്‍ രക്തദാനം

റിയാദ്: അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ കമ്മറ്റി രക്തദാന പരിപാടി സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്ലാസ്മയും രക്തദാനവും നടത്തിയത്.

പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ പ്രസിഡന്റ് അസ്‌ലം മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ‘രക്തദാനത്തെ കുറിച്ച അനാവശ്യ ഭയവും അജ്ഞതയും മാറ്റണമെന്നും സഹജീവികളുടെ ജീവന് വലിയ വില കല്‍പ്പിക്കണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ഷമീര്‍ വണ്ടൂര്‍, റെനീസ്, അഹ്ഫാന്‍, ജംഷിദ്, മുഹമ്മദലി വളാഞ്ചേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രവാസി വെല്‍ഫയര്‍ ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, സി സി അംഗങ്ങളായ അജ്മല്‍ ഹുസൈന്‍, അഷ്‌റഫ് കൊടിഞ്ഞി, റിഷാദ് എളമരം, ശിഹാബ് കുണ്ടൂര്‍, ഏരിയ കമ്മറ്റിയംഗങ്ങളായ എഞ്ചി. അബ്ദുറഹ്മാന്‍ കുട്ടി, റഹ്മത്ത് ബീന എന്നിവര്‍ പങ്കെടുത്തു.

Leave a Reply