റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കില്ലെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് വിദ്യാഭ്യാസ സമിതി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ഫഹദ്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കില്ല.
ട്യൂഷന്‍ ഫീസ് ഇരട്ടിയായി വര്‍ധിപ്പിച്ചാലും കൊവിഡ് കാലത്തെ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ കഴിയില്ല. രാജ്യത്ത് ആറായിരം മുതല്‍ ഏഴായിരം റിയാല്‍ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസ് ഈടാക്കുന്ന സ്വകാര്യ വിദ്യാലയങ്ങളുണ്ട്. മികച്ച സൗകര്യം പ്രധാനം ചെയ്യുന്ന സ്വകാര്യ സ്‌കൂളുകളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് 1.3 ലക്ഷം റിയാല്‍ വരെ ട്യൂഷന്‍ ഫീസ് ഈടാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ട്യൂഷന്‍ ഫീസില്‍ ആകര്‍ഷക നിരക്കിളവ് പ്രഖ്യാപിക്കുന്ന സ്‌കൂളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ സ്വകാര്യ സ്‌കൂളുകളില്‍ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് സൗദിയിലാണ്. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. പത്തു വര്‍ഷത്തിനിടെ ട്യൂഷന്‍ ഫീസ് ഇരട്ടിയായി ഉയര്‍ത്തിയ ഒരു സ്വകാര്യ സ്‌കൂളും രാജ്യത്തില്ല.
കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ട്യൂഷന്‍ ഫീസ് അടക്കണം. ഇത് ഒഴിവാക്കാന്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് മാറ്റിയ സാഹചര്യവുമുണ്ടെന്ന അബ്ദുല്‍ അസീസ് അല്‍ഫഹദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.