Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

ഖത്തര്‍ എയര്‍ ബുറൈദ സര്‍വീസ്; പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും

റിയാദ്: ഖത്തര്‍ എയര്‍വേസ് സൗദിയിലെ ബുറൈദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഖസിം പ്രവിശ്യയിലുളള പ്രവാസി മലയാളികള്‍ക്ക് ദോഹ വഴി കേരളത്തിലേക്ക് യാത്രാ സൗകര്യം ലഭിക്കും. പുതിയ സര്‍വീസ് പ്രഖ്യാപിച്ചതോടെ ഖത്തര്‍-സൗദി പ്രതിവാര സര്‍വീസുകളുടെ എണ്ണം നൂറ്റി ഒന്നായി ഉയര്‍ന്നു.

അല്‍ ഖസിം പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഗസ്ത് 22 മുതല്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വുസകളാണ് നടത്തുക. ദോഹ വഴി ലോകത്തെ 150 നഗരങ്ങളിലേക്ക് ഖസിം പ്രവിശ്യയിലുളളവര്‍ക്ക് യാത്രാ സൗകര്യം ലഭ്യമാകും.

റിയാദ് – തിരുവനന്തപുരം സെക്ടറില്‍ ഒരു വിമാന കമ്പനിയും നേരിട്ട് വിമാന സര്‍വീസ് നടത്തുന്നില്ല. ഖസിം പ്രവിശ്യയിലുളളവര്‍ 4 മണിക്കൂര്‍ റോഡ് മാര്‍ഗം റിയാദിലെത്തി കണക്ഷന്‍ ഫ്‌ളൈറ്റുകളിലാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഖസിം പ്രവിശ്യയിലുളള മലയാളികള്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ സര്‍വീസ്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top