Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

സൗദിയില്‍ ചെമ്മീന്‍ ചാകര; ട്രോളിംഗ് നിരോധനം പിന്‍വലിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രോളിംഗ് നിരോധനം പിന്‍വലിച്ചു. മത്സ്യബന്ധന മേഖല സജീവമായതോടെ വന്‍തോതില്‍ ചെമ്മീന്‍ വിപണിയില്‍ എത്തി തുടങ്ങി. അടുത്ത വര്‍ഷം ജനുവരി 31 വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു.

180 ദിവസത്തെ ഇടവേളക്കു ശേഷമാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. 540 വലിയ ബോട്ടുകളും 149 ചെറു ബോട്ടുകളും ഉള്‍പ്പെടെ 689 ബോട്ടുകള്‍ക്കാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം മത്സ്യബന്ധനത്തിന് പോയവര്‍ക്കെല്ലാം വന്‍തോതില്‍ ചെമ്മീന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

ചെറിയ ഇനം ചെമ്മീന്‍ കിലോ ഗ്രാമിന് 21 റിയാലും വലിയ ചെമ്മീന് 41 റിയാലുമാണ് വിപണിയിലെ ശരാശരി വില. ഈ സീസണില്‍ ചെമ്മീന്‍ സമ്പത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ 15500 ടണ്‍ ചെമ്മീന്‍ ലഭിച്ചു. ഈ വര്‍ഷം അതില്‍ കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം ഡയറക്ടര്‍ ആമിര്‍ അല്‍ മുതൈരി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍, ഖത്തീഫ്, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളിലെ ജീവനക്കാരിലേറെയും ഇന്ത്യ, ബംഗ്‌ളാദേശ്, ശ്രീലങ്ക, യമന്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top