Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം: കേളി അല്‍ഖര്‍ജ് സമ്മേളനം

റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് കേളി കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സമേളനം ആവശ്യപ്പെട്ടു. എമിഗ്രേഷന്‍ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയില്‍നിന്നു പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുവാന്‍ തുക വകയിരുത്തണം. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഒ എം ഹംസ നഗറില്‍ അല്‍ഖര്‍ജ് ഏരിയ ഒന്‍പതാമത് സമ്മേളനം ആവശ്യപ്പെട്ടു.

സനയ്യ യൂണിറ്റ് അംഗം ജയദാസ് സ്വാഗത ഗാനം ആലപിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ റഹീം ശൂരനാട് ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. ജയന്‍ അടൂര്‍ രക്തസാക്ഷി പ്രമേയവും ജ്യോതിലാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലിപിന്‍ പശുപതി വരവ് ചെലവ് കണക്കും കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 11 യൂണിറ്റുകളില്‍ നിന്നായി 27 പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ടി.ആര്‍.സുബ്രഹ്മണ്യന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, രാജന്‍ പള്ളിത്തടം, ലിപിന്‍ പശുപതി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ യഥാക്രമം പ്രവീണ്‍, നൗഫല്‍, ഷിബു ഇസ്മായില്‍, വിനേഷ് എന്നിവര്‍ അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ടി ജി, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, നസീര്‍ മുള്ളൂര്‍ക്കര, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദിപ് കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍ വളവില്‍, മധു പട്ടാമ്പി എന്നിവരും സന്നിഹിതരായിരുന്നു.

ഷബി അബ്ദുല്‍സലാം ( പ്രസിഡന്റ് ), രാജന്‍ പള്ളിത്തടം (സെക്രട്ടറി ), ജയന്‍ പെരുനാട് (ട്രഷറര്‍) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റിയംഗം മധു ബാലുശ്ശേരി കേന്ദ്ര സമ്മേളന പ്രതിനിധി പാനലും രാമകൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജയന്‍ പെരുനാട്, പ്രവീണ്‍, ഹരിദാസന്‍ (രജിസ്‌ട്രേഷന്‍), സുബ്രഹ്മണ്യന്‍, റിയാസ് റസാഖ്, ഷുക്കൂര്‍ (പ്രസീഡിയം), പ്രദിപ് കൊട്ടാരത്തില്‍, രാജന്‍ പള്ളിത്തടം, ഷബി അബ്ദുള്‍ സലാം (സ്റ്റിയറിങ് കമ്മിറ്റി) റഷീദലി, വേണുഗോപാല്‍, വിനോദ് കുമാര്‍, ശ്രീകുമാര്‍ (മിനിട്‌സ്) ലിപിന്‍ പശുപതി, ജ്യോതിലാല്‍, ജയന്‍ അടൂര്‍, ഷെഫീഖ് (പ്രമേയം), രാമകൃഷ്ണന്‍, അബ്ദുള്‍ സമദ്, അജിത്കുമാര്‍,വിനീഷ് (ക്രഡന്‍ഷ്യല്‍), ഡേവിഡ് രാജ്, മുസ്തഫ, സുമേഷ്, മുഹമ്മദ്കുട്ടി, സിയാദ് (വളന്റിയര്‍) ഗോപാലന്‍, നാസര്‍ പൊന്നാനി (ഗതാഗതം) എന്നിവരടങ്ങിയ സബ്കമ്മറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷബി അബ്ദുല്‍സലാം സ്വാഗതവും സെക്രട്ടറി രാജന്‍ പള്ളിത്തടം സമ്മേളനത്തിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top