
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് റിയാദില്‍ രൂപീകരിച്ച സഹായ സമിതിയുടെ പൊതുയോഗം റിയാദ് ബത്ഹ ഡിപാലസ് ഹാളില്‍ ചേര്‍ന്നു. മോചന വിധി ഉണ്ടാകാന്‍ സാധ്യതയുള്ള അടുത്ത സിറ്റിംഗ് ഒക്ടോബര്‍ 21ന് തിങ്കളാഴ്ചയാണ്. നിര്‍ണ്ണായക ദിനത്തിലെ കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നായ ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹായ സമിതി വിശദീകരിച്ചു. തുടക്കം മുതല്‍ ഇതുവരെയുള്ള വരവ് ചിലവ് കണക്കുള്‍ സമിതി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ അവതരിപ്പിച്ചു. കണക്കിലെ വ്യക്തക്ക് നിറഞ്ഞ കയ്യടിയോടെ പൊതുസമൂഹം അംഗീകാരം നല്‍കി.
റഹീം മോചന ലക്ഷ്യവുമായി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ഇന്ത്യന്‍ എംബസി വഴി അയച്ച തുകയുടെയും ക്രിമിനല്‍ കോടതി വഴി മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ വിവരങ്ങളും രേഖകളും സിദ്ധീഖ് തുവ്വൂര്‍ യോഗത്തില്‍ ഹാജരാക്കി. നിയമ പരമായ സംശയങ്ങള്‍ക്ക് വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ വിശദീകരണം നല്‍കി.

കോഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്, സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ കുമ്മിള്‍, നവാസ് വെള്ളിമാട് കുന്ന്, ഷമീം മുക്കം, സഹീര്‍ മൊഹിയുദ്ധീന്‍,എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. കുഞ്ഞോയി കോടമ്പുഴ നന്ദി അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.