Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ലക്ഷ്യം കടന്ന് ഒഐസിസി ബിരിയാണി ചാലഞ്ച്; മലപ്പുറം ഒന്നാമത്

റിയാദ്: ലക്ഷ്യം കടന്ന് ഒഐസിസി ബിരിയാണി ചാലഞ്ച്. വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങൊരുക്കാന്‍ പ്രഖ്യാപിച്ച ബിരിയാനി ചാലഞ്ചാണ് 5000 എന്ന ലക്ഷ്യം കടന്നത്. ഇന്നലെ വരെ 7800 പേരാണ് ബിരിയാനി ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഒഐസിസി ജില്ലാ കമ്മറ്റികള്‍ ചാലഞ്ച് ഏറ്റെടുത്തതോടെ ജില്ലകള്‍ തമ്മില്‍ ആരോഗ്യ കരമായ മത്സരത്തിന് കളമൊരുങ്ങി. ഇതു 5000 എന്ന ലക്ഷ്യം മറികടക്കാന്‍ സഹായിച്ചു.

നാളെയാണ് ബജിരിയാണി ചാലഞ്ച്. വയനാടിനു വേണ്ടി കൈകോര്‍ക്കാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവാസികള്‍ ഒരുമിച്ചതാണ് ബിരിയാണി ചാലഞ്ചിനെ വിജയത്തിലെത്തിച്ചത്. ജുമുഅ പ്രാര്‍ഥനയ്ക്കു മുമ്പ് ജില്ലാ കമ്മറ്റികള്‍ വഴി ഓനഡര്‍ നല്‍കിയവര്‍ക്ക് വിതരണം പൂര്‍ത്തിയാക്കും.

2300 ബിരിയാണി പായ്ക്കറ്റുകള്‍ ഓര്‍ഡര്‍ നല്‍കി മലപ്പുറം ജില്ലയാണ് ഒന്നാമത്. കൊല്ലം (1500), തിരുവനന്തപുരം (755), ആലപ്പുഴ (575) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നു ചാലഞ്ചില്‍ പങ്കെടുത്തവരുടെ എണ്ണം. നാളെ രാവിലെ 9.30 മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും.

കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച 100 വീടുകളില്‍ രണ്ടെണ്ണം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്യും. ഇതിനുളള തുക ചാലഞ്ച് വഴി കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top