
ആലുവ: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) പുരസ്‌കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു. റിയാദില്‍ ആഗസ്ത് 30ന് നടത്താനിരുന്ന സമ്മാനദാനം വിവാദമായതോടെ മാറ്റിവെച്ചു. തുടന്നാണ് ആലുവ പെരിയാര്‍ ഹോട്ടലില്‍ പുരസ്‌കരം റിഫ പ്രസിഡന്റ് നിബു വര്‍ഗീസ് സമ്മാനിച്ചത്. അഡ്വ. ജയശങ്കറിന് പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അന്നത്തെ റിഫ പ്രസിഡന്റ് റസൂല്‍ സലാം രാജിവെച്ചിരുന്നു. അഡ്വ. ജയശങ്കറിനെ ആദരിക്കുന്നതില്‍ മുഖ്യ സംഘാടകനായ നിബു വര്‍ഗീസിനെ സിപിഎം പ്രവാസി ഘടകമായ കേളി സാംസ്‌കാരിക വേദി ഏകരിയാ കമ്മറ്റിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

പുരസ്‌കാരം ‘വിവാദ’മായതിനു പിന്നാലെ മതമൗലിക വാദികളുടെ ശക്തമായ സൈബര്‍ ആക്രമണവും ഭീഷണിയും നേരിട്ട പശ്ചാത്തലത്തിലാണ് വേദി കേരളത്തിലേക്ക് മാറ്റിയതെന്നു പ്രസിഡന്റ്് നിബു വര്‍ഗീസ് വിശദീകരിച്ചു. റിഫയുടെ പ്രഖ്യാപിത നിലപാടുകളെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല. നിശ്ചയാദര്‍ഢ്യത്തോടെ സാമൂഹ്യ നന്മയിലൂന്നി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തവും സ്വാതന്ത്രവുമായ നിലപാടുകളോടെ കേരളത്തിലെ ജനങ്ങളുടെ പൊതുതാത്പര്യങ്ങള്‍ക്കും പൊതുനന്മക്കും ഇടപെടുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ സ്വഭാവികമാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ സംഘടിത പ്രതിരോധങ്ങളെ ഇച്ഛാശക്തിയോടെ നേരിടും. അവാര്‍ഡ് സ്വീകരിച്ചു അഡ്വ. ജയശങ്കര്‍ പറഞ്ഞു. റിയാദില്‍ പോയി അവാര്‍ഡ് സ്വീകരിക്കുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടാവുമെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ റിഫ മുന്‍ പ്രസിഡന്റായിരുന്ന ജിമ്മി പോള്‍സണ്‍ സ്വാഗം പറഞ്ഞു. സ്ഥാപക ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, മുന്‍ പ്രസിഡന്റായിരുന്ന മോഹന്‍ദാസ് ചേമ്പില്‍, റിഫ അംഗങ്ങളും മുന്‍ ഭാരവാഹികളുമായ ദേവദാസ് കാടഞ്ചേരി, പ്രദീപ് മേനോന്‍, ജയശങ്കര്‍ പ്രസാദ്, സുരേഷ് ബാബു എന്നിവര്‍ ആശംസകളും നേര്‍ന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.