റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ വാഴക്കാട് പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍ ട്രഷറര്‍ ജംഷീദ് ചിറ്റന്‍ റിയാദ് വാഴക്കാട് സാംസ്‌കാരിക വേദി സ്വീകരണം നല്‍കി. ചടങ്ങില്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ജുനൈസ് വാലില്ലാപ്പുഴ പൊന്നാട അണിയിച്ചു. 20 വര്‍ഷത്തിലധികമായി വാഴക്കാടും പരിസര പ്രദേശങ്ങളിലും പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ് വാഴക്കാട് പാലിയേറ്റീവ് കെയര്‍.
വ്യവസ്ഥാപിതമായ പ്രവര്‍ത്തന പദ്ധതികളിലൂടെ മുന്നോട്ടുപോകുന്ന സെന്ററിന്റെ ഭാവി പദ്ധതികളും പ്രവര്‍ത്തന രീതികളും ജംഷീദ് ഷിറ്റന്‍ വിശദീകരിച്ചു. വാഴക്കാട് പഞ്ചായത്തിലെ നാനൂറിലധികം രോഗികള്‍ക് പരിചരണം നല്‍കുന്നെണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഹീദ് വാഴക്കാട്, അന്‍സര്‍, ഷറഫു, അഷ്‌റഫ് എന്നിവര്‍ പരിപാടിയില്‍പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.