Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

കോഴിക്കോട് കെഎംസിസി ഫുട്‌ബോള്‍ ഫൈനല്‍ ഡിസം. 20ന്

റിയാദ്: കെഎംസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലതല സെവന്‍സ് ഫൂട്‌ബോള്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് അല്‍വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. 2034 വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷ പരിപാടികളും ഗ്രൗണ്ടില്‍ നടക്കും.പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളും അന്നേ ദിവസം നടക്കും.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളിയേയും രണ്ടാമത്തെ മത്സരത്തില്‍ ബ്ലൂ സീ എഫ്‌സി കൊയിലാണ്ടി കാലിക്കറ്റ് സിറ്റി സ്‌ട്രൈക്കേഴ്‌സിനേയും നേരിടും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. ആദ്യ സെമിയില്‍ ഫാല്‍ക്കണ്‍ ബാലുശ്ശേരിയും, ബേപ്പൂര്‍ സോക്കറുമായി ഏറ്റുമുട്ടും.

വിന്നേഴ്‌സ്, റണ്ണേഴ്‌സ് ടീമുകള്‍ക്കുള്ള ട്രോഫി, മാന്‍ ഓഫ് ദ മാച്ച്, പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ്പ് സ്‌കോറര്‍, ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ എന്നിവര്‍ക്കുള്ള ഉപഹാരവും സമ്മാനിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലക്കി കൂപ്പണ്‍ നറുക്കെടുപ്പും നടക്കും. വിജയികളെ പ്രവചിക്കുന്നവര്‍ക്ക് പ്രത്യേക ഉപഹാരം സമ്മാനിക്കും. സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, മുസ്ലീംലീഗ് നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍, സ്‌പോണ്‍സര്‍മാര്‍, കെ.എം.സി.സി നാഷണല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top