Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും കിഡ്‌നി പരിശോധനയും

റിയാദ്: അബീര്‍-ഫോക്കസ് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും വൃക്ക പരിശോധനയും നടത്തുന്നു. ഡിസംബര്‍ 20 വെളളി രാവിലെ 9 മുതല്‍ രാത്രി 9 വരെ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അബീര്‍ എക്‌സ്പ്രസ് ക്ലിനിക്കില്‍ ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ സംഘടന ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ്. 1,000 രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുളളത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണം, ആരോഗ്യ ബോധവത്ക്കരണം എന്നിവയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അബീര്‍ റീജിയനല്‍ ഓപ്പറേഷന്‍ മാനേജര്‍ ബിജു, ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രതിനിധി ഷമീം വെളേളടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ പോലും ജീവിത ശൈലി രോഗങ്ങള്‍ പരിശോധിച്ചു രോഗ നിര്‍ണയം നടത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നില്ല. പ്രത്യേകിച്ച് വര്‍ധിച്ചു വരുന്ന വൃക്ക രോഗങ്ങളെ നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. ഫോക്കസുമായി ചേര്‍ന്ന് ഏതാനും മുമ്പു നടത്തിയ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പില്‍ പന്ത്രണ്ട് പേരില്‍ രോഗം നിര്‍ണയിക്കാന്‍ കഴിഞ്ഞു. ഇതാണ് വീണ്ടും ക്യാമ്പ് നടത്താന്‍ പ്രചോദനം. സനഇയ്യയിലെ ലേബര്‍ ക്യാമ്പുകളിലെയും കമ്പനികളിലെയും തൊഴിലാളികള്‍ക്കിടയില്‍ ബഹുഭാഷാ ബോധവത്ക്കരണം വഴി കൂടുതല്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വൃക്കരോഗ നിര്‍ണയത്തിനു പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍, പ്രമേഹ നിര്‍ണയ പരിശോധന, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്‌സ് വിശകലനം, ഹൃദ്രോഗ പരിശോധന, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0554801479 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഐമന്‍, അബ്ദുല്‍ ബാസിത്, മന്‍ഹജ് സാലിം, ഐഎംകെ അഹ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top