Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

നിര്‍മ്മിത ചരിത്രങ്ങള്‍ പൊതുബോധമാക്കാന്‍ സംഘപരിവാര്‍ ശ്രമം: പഴകുളം മധു

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കം. പ്രവാസികള്‍ക്കിടയില്‍ എഴുത്തും വായനയും സജീവമാക്കി സാംസ്‌കാരിക സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയാണ് ലക്ഷ്യം. സൗദി ഘടകത്തിന്റെ ഉത്ഘാടനം റിയാദില്‍ കെപിസിസി ജന സെക്രട്ടറിയും പിയദര്‍ശനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു നിര്‍വഹിച്ചു.

കെട്ട് കഥകളും നിര്‍മ്മിത ചരിത്രങ്ങളും പ്രചരിപ്പിച്ചു അതു പൊതുബോധമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ എഴുത്തും വായനയും ഉള്‍പ്പടെയുള്ള സര്‍ഗാത്മക ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അഡ്വ: പഴകുളം മധു പറഞ്ഞു. ജനാതിപത്യ ഇന്ത്യയില്‍ എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം നഷപെട്ടുകൊണ്ടിരിക്കുകയാണ്. കൂലി എഴുത്തുകാരെ ഉപയോഗിച്ച് വ്യാജ ചരിത്രം നിര്‍മിച്ച് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വ്യാപകമാണ്. വിലകൊടുത്താല്‍ കിട്ടാത്ത എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും അധികാരവും മസില്‍ പവറും ഉപയോഗിച്ച് ഭീഷണപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഇത്തരം ഘട്ടങ്ങളില്‍ മതേതരജനാധിപത്യ വിശ്വാസികള്‍ ഒറ്റ ചേരിയില്‍ ഉറച്ചു നിന്ന് ഉച്ചത്തില്‍ ചരിത്രം വിളിച്ചു പറയാനും എഴുതാനും ധൈര്യപ്പെടണം. നിര്‍ഭയമായി എഴുതാനും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള വേദിയാണ് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ഉറപ്പ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കടന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി ജന:സെക്രട്ടറി പി യ സലിം, ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര, സെന്‍ട്രല്‍ കമ്മറ്റി ജന: സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം ഹനീഫ റാവുത്തര്‍ അഡ്വ. പഴകുളം മധുവിനും ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞികുമ്പള അഡ്വ. പി എ സലീമിനെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു. അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ റഷീദ് കൊളത്തറ സ്വാഗതവും അഡ്വ. അജിത് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top