
റിയാദ്: മനോഹരമായി ആവിഷ്കരിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്നേഹവും സഹനവും ആര്‍ദ്രതയും കാരുണ്യവും സഹാനുഭൂതിയുമുള്ള മനുഷ്യരാവുക എന്നത് പ്രധാനമാണ്. സമാധാന ജീവിതമാണ് ഏറ്റവും ആനന്ദകരം. സന്തുഷ്ട കുടുംബ ജീവിതത്തോളം വര്‍ണാഭമായ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച പെണ്മ-2024 സംഗമത്തില്‍ ‘ജീവിതം മനോഹരമായ കലയാണ്’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ സന്തോഷകരമായ കുടുംബ ജീവിതത്തിന് ഏറ്റവും ഗുണകരമാണ്. ഓരോ മനുഷ്യനും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാവണം. മക്കളുടെ വിദ്യാഭ്യാസം, സ്വഭാവ രൂപീകരണം, അവരുടെ അഭിരുചികള്‍ എന്നവയിലൊക്കെ മാതാപിതാക്കളുടെ പങ്ക് വലുതാണ്. പ്രവാസി കുടുംബങ്ങള്‍ കുട്ടികള്‍ക്ക് ചുറ്റുപാടുകളെ കുറിച്ചറിയുവാനുള്ള അവസരങ്ങള്‍ നല്‍കണം. സാമൂഹ്യ ജീവിയായ മനുഷ്യന് സാമൂഹിക കടമകളെ കുറിച്ച് ബോധമുള്ളവരാവുക എന്നത് പ്രധാനമാണെന്നും പിഎംഎ ഗഫൂര്‍ പറഞ്ഞു.

സാംസ്കാരിക സമ്മേളനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വനിത വിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്റഫ് വെള്ളപ്പാടത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ഒ ഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് വി ജെ നസ്റുദ്ദീന്‍,

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍പേഴ്സണ്‍ ഷഹാന അബ്ദുല്‍ ജലീല്‍, കേളി കുടുംബ വേദി സെക്രട്ടറി ഷീബ കൂവോട്, എഴുത്തുകാരി സകീന ഓമശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. വനിത വിംഗ് ജനറല്‍ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറര്‍ ഹസ്ബിന നാസര്‍ നന്ദിയും പറഞ്ഞു. നൂറുക്കണക്കിന് കുടുംബങ്ങള്‍ ഒത്തു കൂടിയ സംഗമത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍, വനിതാ കെഎംസിസി പ്രവര്‍ത്തന റിപ്പോര്‍ട്ട് വീഡിയോ പ്രദര്‍ശനം എന്നിവയും അരങ്ങേറി.

ചടങ്ങില്‍ പി എം എ ഗഫൂറിനും സിപി മുസ്തഫക്ക് ഉപഹാരം സമ്മാനിച്ചു. ഫസ്ന ഷാഹിദ്, തിഫ്ല അനസ്, സാറ നിസാര്‍, ഖമര്‍ബാനു അബ്ദുല്‍ സലാം, നിഖില സമീര്‍, സീന ഷാനവാസ്, സ്മിത മൊയ്ദീന്, സബ്ന, ഫരീദ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹല സമീര്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു. ഹിബ അബ്ദുല്‍ സലാം അവതാരകയായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.