റിയാദ്: മികച്ച കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ധാര്‍മ്മിക ജീവിതം നയിക്കാനും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ റിയാദ് ഇസ്‌ലാമിക് സ്റ്റുഡന്റസ് കോണ്‍ക്ലേവ് (റിസ്‌കോന്‍) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 വെള്ളി രാവിലെ 9 മുതല്‍ 4 വരെ എക്‌സിറ്റ് 18 ലെ മാലികി കണ്‍വന്‍ഷന്‍ സെന്റിലാണ് പരിപാടി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സ്റ്റുഡന്റസ് വിങിന്റെ നേതൃത്വത്തിലാണ് റിസ്‌കോണ്‍. എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0538357385 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍പറഞ്ഞു.
ഇന്റല്‍ അമേരിക്ക ഡിസൈന്‍ എഞ്ചിനീയര്‍, മദ്രാസ് ഐഐടി ബിരുദാനന്തര ബിരുദ ധാരി, സാന്‍ഡി സിഇഒ, എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മുഹമ്മദ് അജ്മല്‍ സി മുഖ്യാതിഥിയായിരിക്കും. ‘ലെറ്റ് സെറ്റ് ഗോ; എന്ന ശീര്‍ഷകത്തില്‍ വിദ്യാഭ്യാസം, പരീക്ഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടെക്‌നോളജിയും വിദ്യാഭ്യാസവും, കരിയര്‍, ഇന്ത്യയിലെ ഉപരിപഠന സാധ്യതകള്‍, മത്സര പരീക്ഷകള്‍, വിദേശ പഠനം -സാധ്യതകള്‍ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
റിയാദിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗല്ലോപ് ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ് കോമ്പറ്റിഷന്‍ ഫൈനല്‍ റൗണ്ടും കോണ്‍ക്ലേവില്‍ നടക്കും. മുഹമ്മദ് അജ്മല്‍ സി ക്വിസ്സ് മാസ്റ്റര്‍ ആയിരിക്കും. ഫൈനല്‍ മത്സത്തില്‍ വിജയികളാവുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ടാം സമ്മാനം ലാപ്‌ടോപ്പ്, മൂന്നാം സമ്മാനം ടാബ്‌ലറ്റ് എന്നിവക്ക് പുറമെ 30 പേര്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങളും സമ്മാനങ്ങളും സമ്മാനിക്കും.
കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യുണിവേസിറ്റിയിലെ ഉവൈസ് ഹാറൂന്‍ ‘അടിത്തറയാണ് ആധാരം’ എന്ന വിഷയം അവതരിപ്പിക്കും. ഷാനിബ് അല്‍ ഹികമി (തണലേകിയവര്‍ക്ക് തുണയാകാം), റൗദ ഗൈഡന്‍സ് സെന്ററിലെ മുഹമ്മദ് റോയ് (പ്രവാചകന്‍ (സ) നിത്യ മാതൃക), കൗമാരം; കടമയും കരുതലും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ മദീന യൂണിവേഴ്‌സിറ്റിയിലെ നൂറുദ്ദീന്‍ സ്വലാഹി, എഞ്ചിനിയര്‍ ഉമര്‍ ശരീഫ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ടി.ടി.ജെ ക്ലബ്ബ് ലോഞ്ചിങ് സൗദി ഇസ്‌ലാഹി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കല്‍ നിര്‍വ്വഹിക്കും. മധുരം ഖുര്‍ആന്‍ സെഷനില്‍ ശാമില്‍ ബഷീര്‍, സംഹാന്‍ ശരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സമാപന സെഷന്‍ ആര്‍ഐസിസി ചെയര്‍മാന്‍ ഉമര്‍ഫാറൂക് വേങ്ങര ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി അധ്യക്ഷത വഹിക്കും. ഗാലോപ്പ് ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ് കോമ്പറ്റിഷന്‍ വിജയികള്‍ക്കുള്ള ഉപഹാരം അഡ്വ ഹബീബ് റഹ്മാന്‍, മൊയ്തു അരൂര്‍ തുടങ്ങിയവര്‍ സമ്മാനിക്കും. അബ്ദുല്ല അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഫിനാന്‍സ് വിങ് ചെയര്‍മാന്‍ അഷ്‌റഫ് തേനാരി, സൗദി ഇസ്‌ലാഹി സെന്‍ട്രല്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ കുപ്പോടന്‍, ആര്‍ഐസിസി സ്റ്റുഡന്റസ് വിങ് ചെയര്‍മാന്‍ ഷഹജാസ് പയ്യോളി, കണ്‍വീനര്‍ സുല്‍ഫിക്കര്‍ പാലക്കാഴി, ആദില്‍ സെര്‍ഹാന്‍ കൊല്ലം, ഷഹീന്‍ അല്‍ ഹികമി എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉമര്‍ ഫാറൂഖ് വേങ്ങര, ജഅ്ഫര്‍ പൊന്നാനി, ഷാനിബ് അല്‍ ഹികമി, ഷഹജാസ് പയ്യോളി, നബീല്‍ പയ്യോളി എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.