Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

‘രിസാല’ ഖുര്‍ആന്‍ പാരായണ മത്സരം; റിയാദ് സെന്‍ട്രല്‍ മത്സരം ഏപ്രില്‍ 23ന്

റിയാദ്: റമദാനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഖുര്‍ആന്‍ പാരായണം, പ്രഭാഷണം, പ്രശ്‌നോത്തരി, മാഗസിന്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മേയ് 7 വരെ യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍, ജി സി സി ഘടകങ്ങളില്‍ നടക്കും.

കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പ്രതിഭ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ 33 വയസ്സ് വരെയുളളവര്‍ക്കാണ് അവസരം. യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം ലഭിച്ചവരുടെ റിയാദ് സെന്‍ട്രല്‍ തല മത്സരം ഏപ്രില്‍ 23 വെള്ളി ഉച്ചക്ക് 2മുതല്‍ ഓണ്‍ലൈനില്‍ നടക്കും.

സെന്‍ട്രല്‍ തല മത്സര വിജയികള്‍ ഏപ്രില്‍ 30 ന് സൗദി നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കും. മെയ് 7 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വിജയികളായവര്‍ മാറ്റുരയ്ക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top