
റിയാദ്: റിയാദ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28 തീയതികളില്‍ റിയാദ് അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസ്സിയേഷന്റെ (റിഫ) മേല്‍നോട്ടത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ മുന്നോടിയായി അല്‍മാസ് ഓഡിറ്റോറിയത്തില്‍ ട്രോഫി ലോഞ്ചിങ്, ഫിക്‌സ്ചര്‍ ഡ്രോ എന്നിവ നടന്നീ,

പരിപാടിയില്‍ റിഫ വൈസ് പ്രസിഡന്റ് കുട്ടന്‍ ബാബു മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ യാസിര്‍ മുഖ്യാതിഥി ആയിരുന്നു. റിഫ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാടിന്റെ നിയന്ത്രണത്തില്‍ ടൂര്‍ണ്ണമെന്റ് ഫിക്‌സ്ചര്‍ ലൈവ് ഡ്രോ സംഘടിപ്പിച്ചു, റിയാദ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് പ്രതിനിധികളായ സാബിത്ത്, റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഷ്‌റഫ്, റിയാസ്, ശരീഫ്, അഫ്‌സല്‍, ഫാസില്‍, ഡാനിഷ്, മുസ്തഫ, മുബശിര്‍, റിഫ പ്രതിനിധികളായ നാസര്‍ മാവൂര്‍, ഷബീര്‍ വാഴക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.