‘ഒറ്റക്കോ’ പ്രകാശനം ചെയ്തു

റിയാദ്: യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രമേയമാക്കിയ ‘ഒറ്റക്കോ’ ഹ്രസ്വ ചിത്രം റിയാദില്‍ പ്രകാശനം ചെയ്തു. ഇ-ക്ലാപ്‌സ് മീഡിയയുടെ ബാനറല്‍ ഗോപന്‍ കൊല്ലം സംവിധാനം ചെയ്ത ചിത്രം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് യൂടൂബിലാണ് പ്രകാശനം ചെയ്തത്.

സൗദി അറേബ്യയിലെ റിയാദിലും കേരളത്തിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളും അരക്ഷിതാവസ്ഥയും മാനസിക സംഘര്‍ഷങ്ങളും ചിത്രം വിശകലനം ചെയ്യുന്നു.

അസമയത്ത് ഒറ്റയ്ക്ക് യാത്രമധ്യേ അപകടത്തില്‍ പെടുന്ന പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും പ്രതികരണശേഷിയും സുരക്ഷിതയായി വീട്ടില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നു. പെണ്‍കരുത്തിന്റെ പ്രതീകമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവാസിയായ കോഴിക്കോട് ഒല്ലൂര്‍ അനില്‍കുമാര്‍ രാജശ്രീജ ദമ്പതികളുടെ മകള്‍ ആതിര അനില്‍ ആണ്.

ആതിര ഗോപന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോല്‍ സുധീര്‍ കുമ്മിളും ക്യാമറ നൗഷാദ് കെടിയും ഷൈജു ഷെല്‍സ് കലയും ആണ്. മാര്‍ക്കറ്റിംഗ് ഷാജു ഷെരീഫും സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ അനില്‍ പിരപ്പന്‍കോടും പി ആര്‍ ഒ ജോജി കൊല്ലവും നിര്‍വഹിച്ചു.

എബിസി കാര്‍ഗോ, യുപിസി റിയാദ്, അല്‍മാസ് റെസ്‌റ്റോറന്റ് എന്നിവര്‍ പ്രയോചകരായ പ്രകാശന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Leave a Reply