
റിയാദ്: സാങ്കേതിക വിദ്യകളുടെ വളര്‍ച്ചക്കൊപ്പം സംഘടനയെ നവീകരിക്കുകയാണ് കെഎംസിസി. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ ശാക്തീകരണം ലക്ഷ്യമാക്കി കെ.എം.സി.സി കോഴിക്കോട് ജില്ലാ ‘കണക്ട്’ എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.

പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തമാക്കുക, അംഗങ്ങളുടെ വിവരം ശേഖരിക്കുക, പ്രവര്‍ത്തനങ്ങളും പദ്ധതികളും ഡിജിറ്റലായി നവീകരിക്കുക, പ്രവര്‍ത്തകരുടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങളെയും തൊഴിലാന്വേഷകരെയും ബന്ധിപ്പിക്കുക തുടങ്ങി സമഗ്രമായ ആപ്ലിക്കേഷനാണ് ‘കണക്ട്’ ഇല്‍മ് കമ്പനി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് മേധാവി മുഹമ്മദ് ഷഫീഖ് ആപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ആപ്പിന്റെ ഫീച്ചറുകളും പ്രവര്‍ത്തനരീതികളും ജില്ലാ സെക്രട്ടറി ഫൈസല്‍ പൂനൂര്‍ വിശദീകരിച്ചു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമത്ത്, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ട്രഷറര്‍ റാഷിദ് ദയ, വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍ എന്നിവരുംപങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.