റിയാദ്: അഭിനയത്തില്‍ അഭിരുചിയുളളവര്‍ക്ക് നാടകത്തില്‍ അവസരം. കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് കലാഭവന്‍ വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നടകത്തില്‍ അഭിനയിക്കാനാണ് അവസരം. 10 വയസില്‍ കൂടുതല്‍ പ്രായമുളള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, 55 വയസില്‍ താഴെ പ്രായമുളള സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കാണ് അവസരമെന്ന് റിയാദ് കലാഭവന്‍ അറിയിച്ചു. താത്പര്യമുളളവര്‍ 562400062, 531579498 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഏപ്രില്‍ അവസാനം റിയാദ് കലാഭവന്‍ എട്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാടകം അവതരിപ്പിക്കും. ജയന്‍ തിരുമന, ഷാരോണ്‍ ഷരീഫ് എന്നിവരാണ് നാടകം സംവിധാനം ചെയ്യുന്നത്. ജയന്‍ തിരുമന രചനയും സംവിധാനവും നിര്‍വഹിച്ച 1921 ഉള്‍പ്പെടെയുളള ചരിത്ര നാടകം നേരത്തെ റിയാദ് കലാഭവന്‍ പ്രവാസി കലാകാരന്‍മാരെ അണിനിരത്തി അവതരിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.