ജിസിസി രാജ്യങ്ങളില്‍ ‘നീറ്റ്’ സെന്റര്‍ നിലനിര്‍ത്തണം

റിയാദ്: ഇന്ത്യക്ക് പുറത്തുളള നീറ്റ് സെന്ററുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്). സൗദി അറേബ്യ പോലെ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങള്‍ ധാരാളമുളള ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയാണ് പുതിയ തീരുമാനം. കഴിഞ്ഞ ജിസിസിയില്‍ അനുവദിച്ച സെന്ററുകള്‍ നിലനിര്‍ത്തണമെ ജിഎംഎഫ് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍, റിയാദ് ഇന്ത്യന്‍ എംബസ്സി്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവര്‍ക്ക് സന്ദേശം അയച്ചതയി ചെയര്‍മാന്‍ റാഫി പാങ്ങോട്, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, റിയാദ് പ്രസിഡന്റ് ഷാജി മഠത്തില്‍, നാഷണല്‍ കൊര്‍ഡിനേറ്റര്‍ രാജു പാലക്കാട്, നാഷണല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, റിയാദ് സെക്രട്ടറി ഷെഫീന, ജോ. സെക്രട്ടറി സജീര്‍ ചിതറ, റിയാദ് കോര്‍ഡിനേറ്റര്‍ പിഎസ് കോയ എന്നിവര്‍ അറിയിച്ചു.

Leave a Reply