Sauditimesonline

KELI KHARJ
അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: കലാശപ്പോരിന് യൂത്ത് ഇന്ത്യയും റിയല്‍ കേരളയും

മലപ്പുറം കെഎംസിസി ‘ആരോഗ്യ വിചാരം’ സിമ്പോസിയം

റിയാദ്: ലോക കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ‘ആരോഗ്യ വിചാരം’ സിമ്പോസിയം സംഘടിപ്പിച്ചു. ബത്ഹ ന്യൂ സഫമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിരക്ഷ 2022 കിഡ്‌നി ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് സിമ്പോസിയം. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സിമ്പോസിയം മഹാരാഷ്ട്ര മുസ്‌ലിം ലീഗ് ട്രഷററും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംഗ് ആക്റ്റിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. കിഡ്‌നി രോഗം പ്രവാസികളില്‍ വര്‍ധിക്കുന്ന സാഹചര്യം പഠന വിധേയമാക്കണം. ആരോഗ്യ പരിപാലനത്തിന് പ്രവാസി സമൂഹം പ്രത്യേക ശ്രദ്ധ നല്‍കണം. മാനസിക പിരിമുറുക്കം കുറക്കുവാനുള്ള മാര്‍ഗങ്ങളില്‍ പ്രവാസ സമൂഹം ഇടപെടണമെന്നും സി എച്ച് ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു.

കിഡ്‌നി രോഗം വരാനുള്ള കാരണങ്ങള്‍, വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, ചികിത്സ, രോഗികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോ. അബ്ദു അസീസ്, ഡോ ഷാനവാസ് അക്ബര്‍ ന്യൂ സഫ മക്ക പോളിക്ലിനിക്, ഡോ രാജശേഖര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. ക്യാമ്പയിന്റെ സമപനത്തോടനുബന്ധിച്ച് കിഡ്‌നിദിനത്തില്‍ ന്യൂ സഫമക്ക പോളിക്ലിനിക്കിനില്‍ നടക്കുന്ന സൗജന്യ കിഡ്‌നിരോഗ നിര്‍ണ്ണയ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ തുടര്‍ചികിത്സ വേണ്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേരേയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തുക. ഫെബ്രുവരി 18 ന് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി റിയാദില്‍ മലയാളികളുടെ താമസ, ജോലിസ്ഥലങ്ങളില്‍ വൃക്ക രോഗ ബോധവല്‍ക്കരണ ലഘുലേഖകള്‍ വെല്‍ഫയര്‍ വിംഗ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കോവിഡ് കാല സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, റിയാദ് മീഡിയ ഫോറം പ്രതിനിധി നൗഫല്‍ പാലക്കാടന്‍, സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ സിദീഖ് തുവ്വൂര്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ ആമുഖ പ്രഭാഷണം നടത്തി. കെ കോയാമു ഹാജി, നാസര്‍ മാങ്കാവ്, സത്താര്‍ താമരത്ത്, കെ ടി അബൂബക്കര്‍ പൊന്നാനി, ബാവ താനൂര്‍, അബ്ദുറഹ്മാന്‍ ഫറൂഖ്, മുത്തുകുട്ടി തരൂര്‍, നൗഷാദ് ചാക്കീരി, നജീബ് നെല്ലാങ്കണ്ടി, നവാസ് ബീമാപള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ റിയാസ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു. റസാഖ് ഓമാനൂര്‍ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ്. താനൂര്‍.ഇസ്മായില്‍ പടിക്കല്‍.ഹനീഫ മുതുവല്ലൂര്‍.ഇസ്മായില്‍ താനൂര്‍,യൂനുസ് തോട്ടത്തില്‍.ഫിറോസ് പള്ളിപ്പടി.ഷബീറലി വള്ളിക്കുന്ന്.ഷെബീറലി കളത്തില്‍ മുസമ്മില്‍ തിരൂരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top