Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

മോഡി സര്‍ക്കാര്‍ പരിഹാസ്യരായി മാറുന്നു

റിയാദ്: ഇന്ത്യക്കാരെ ക്രിമിനലുകള്‍ക്ക് നല്‍കുന്ന അവകാശം പോലും നിഷേധിച്ചു കന്നുകാലികളെ കൊണ്ടുപോകുന്ന രീതിയില്‍ കൈകാലുകള്‍ ബന്ധിച്ച് അമേരിക്ക നാടുകടത്തിയ സംഭവത്തില്‍ റിയാദ് ഒഐസിസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. എന്‍ആര്‍കെ മുന്‍ ചെയര്‍മാനും ഒഐസിസി നേതാവുധമായിരുന്ന അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അന്താരാഷ്ട്ര കുറ്റവാളിയെ പോലെ ഇന്ത്യന്‍ പൗരന്‍മാരെ അമേരിക്കന്‍ പ്രതിരോധ വിമാനത്തില്‍ കയറ്റി ഇന്ത്യന്‍ മണ്ണില്‍ ഇറക്കിയ സംഭവം ചരിത്രത്തില്‍ ആദ്യമാണെന്ന് അയ്യൂബ് ഖാന്‍ പറഞ്ഞു. ഇതുവഴി രാജ്യത്തിന്റെ അഭിമാനം മോഡി സര്‍ക്കാര്‍ അടിയറവ് പറഞ്ഞിരിക്കുന്നു. മറ്റു രാജ്യങ്ങളുടെ മുന്നില്‍ മോഡി ഗവണ്‍മെന്റ് പരിഹാസ്യരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൗദിയില്‍ പൊതുമാപ്പ് സമയപരിധി കഴിഞ്ഞതിന് ശേഷവും അനധികൃതമായി താമസിക്കുന്നവരെ മാന്യമായി മാതൃരാജ്യങ്ങളയലേക്കു സൗദിയുടെ യാത്രാ വിമാനങ്ങളില്‍ യാത്രയാക്കുന്നത് ഓര്‍മ്മിക്കേണ്ടതുണ്ട്. അതോടൊപ്പം എന്തുകൊണ്ടാണ് ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രയാണം ദിനംപ്രതി ഉണ്ടാകുന്നത് എന്നും പരിശോധിക്കണം.

മോഡി സര്‍ക്കാറിന്റെ ഭരണത്തിന് ശേഷം പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ട്ടിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങളടക്കം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ലക്ഷക്കണക്കിന് യുവതി യുവാക്കളാണ് ദിനംപ്രതി രാജ്യത്ത് തൊഴില്‍ രഹിതരായി മാറുന്നത്. അതുകൊണ്ടുതന്ന എന്ത് മാര്‍ഗ്ഗം തേടിയാണങ്കിലും ജീവിതമാര്‍ഗ്ഗത്തിനായി പല വഴികള്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാര്‍ സന്നദ്ധരായി മാറുന്നു എന്നും അദ്ദേഹം സൂചിപിച്ചു.

ഭാരവാഹികളായ സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, മാള മുഹിയിദ്ധീന്‍, ജോണ്‍സണ്‍, നാദിര്‍ഷ റഹിമാന്‍, വിന്‍സന്റ് തിരുവനന്തപുരം, ബഷീര്‍ കോട്ടയം, ഹരീന്ദ്രന്‍ കണ്ണൂര്‍, ഉമര്‍ ഷരീഫ്, സിജോ വയനാട്, അന്‍സാര്‍ വടശ്ശേരിക്കോണം, ജംഷീര്‍ തുവ്വൂര്‍, സൈനുദ്ധീന്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ശങ്കര്‍ സ്വാഗതവും, സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു. അശ്‌റഫ് മേച്ചേരി, നാസര്‍ മാവൂര്‍, മുസ്തഫ പാലക്കാട്, സഫീര്‍ ബുര്‍ഹാന്‍, അന്‍സാര്‍ വര്‍ക്കല,സാദിഖ് വടപുറം, അന്‍സാര്‍ പാലക്കാട്, ഭദ്രന്‍ തിരുവനന്തപുരം, റിയാസ് തെന്നൂര്‍ എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top