
റിയാദ്: സര്‍വ്വീസില്‍ നിന്നു വിരമിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യുസഫ് കാക്കഞ്ചേരിയെ കോഴിക്കോടന്‍സ് ആദരിച്ചു. റഹീം നിയമ സഹായ സമിതി ഒരുക്കിയ യാത്രയയപ്പിലാണ് പ്രശംസാ ഫലകം സമ്മാനിച്ച് ആദരിച്ചത്. ഇന്ത്യന്‍ എംബസിയില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സേവന രംഗത്തുണ്ടായിരുന്ന യൂസഫ് കാക്കഞ്ചേരി ജനുവരി 31നാണ് സര്‍വീസില്‍നിന്ന് പിരിഞ്ഞത്. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ കൂടിയ യാത്രയയപ്പില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം പ്രശംസാ ഫലകം കൈമാറി.

കോഴിക്കോടന്‍സ് ലീഡുമാരായ റാഫി കൊയിലാണ്ടി, ഹസ്സന്‍ ഹര്‍ഷാദ്, മുനീബ് പാഴൂര്‍, മൊഹിയുദ്ധീന്‍ സഹീര്‍, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തില്‍, ഉമ്മര്‍ മുക്കം, ഗഫൂര്‍ കൊയിലാണ്ടി, മജീദ് പൂളക്കാടി, റാഷിദ് ദയ, അനില്‍ മാവൂര്‍, അഡ്വ ജലീല്‍ മാങ്കാവ്, ലത്തീഫ് തെച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.