
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 14-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് ഷരീഫ് ഒന്നാം സമ്മാനവും, നേപ്പാള്‍ സ്വദേശി നരേഷ് രണ്ടും ഹക്കീം പട്ടാമ്പി മൂന്നും, ഷരീഫ് മലബാര്‍ നാലും സ്ഥാനങ്ങള്‍ നേടി. ബത്ഹ സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഭാരവാഹികളായ സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, സക്കീര്‍ ദാനത്ത്, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, നാസര്‍ മാവൂര്‍, മുസ്തഫ പാലക്കാട്,അയ്യൂബ് ഖാന്‍, മാള മുഹിയിദ്ധീന്‍, ബഷീര്‍ കോട്ടയം, വിന്‍സന്റ് തിരുവനന്തപുരം, ഹരീന്ദ്രന്‍ കണ്ണൂര്‍, ഷിജോ വയനാട് എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

കൂപ്പണ്‍ കോര്‍ഡിനേറ്ററുമാരായ അമീര്‍ പട്ടണത്ത് സ്വാഗതവും ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു. അന്‍സാര്‍ പാലക്കാട്, വാഹിദ് ആലപ്പുഴ, അന്‍സാര്‍ വര്‍ക്കല, സൈനുദ്ധീന്‍ പാലക്കാട്, അന്‍സാര്‍ വടശ്ശേരിക്കോണം, ഭദ്രന്‍ തിരുവനന്തപുരം, അന്‍സാര്‍ പാലക്കാട്, ഷംസീര്‍ പാലക്കാട്, റിയാസ് തെന്നൂര്‍, റഷീദ് കൂടത്തായി എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.