
റിയാദ്: ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ല അഹമ്മദ് (പ്രസിഡന്റ്), മുജീബ് കെ സി (സെക്രട്ടറി), ഹുസൈന്‍ പുന്നോത്ത് (ട്രഷറര്‍), നാസര്‍ കെ ടി (രക്ഷധികാരി) എന്നിവരാണ് ഭാരവാഹികള്‍.

സുലൈ റിമാസ് വിശ്രമ കേന്ത്രത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം മുതിര്‍ന്ന അംഗവും മുന്‍ പ്രവാസിയുമായ നാസര്‍ പുലിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു. നിയാസ് മൂര്‍ക്കനാട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

അഷ്‌കര്‍ പി പി, ഷബീര്‍ കാഞ്ഞിരാല, ഷമീര്‍ പി വി (വൈസ് പ്രസിഡന്റുമാര്‍) അഷ്‌റഫ് കെ, സാജിദ് സി, നൂറുദ്ധീന്‍ കെ പി (ജോയിന്റ് സെക്രട്ടറിമാര്‍), ഷരീഫ് പിവി (അസിസ്റ്റന്റ് ട്രെഷറര്‍), മനോജ് എംകെ, സഫാദ് എന്‍ (വരിസംഖ്യ), ആസിഫ് പിവി, മുഹമ്മദ് ആശിഖ് കെ എം (വെല്‍ഫയര്‍), സല്‍മാന്‍ കെ ടി, ജയാസ് പി (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു. അഷ്‌കര്‍ പി പി മുഖ്യ പ്രഭാഷണവും ഡോ. അഫ്‌സല്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.