
റിയാദ്: മിനി മാര്‍ക്കറ്റ് കൊള്ളയടിച്ച് ജീവനക്കാരനായ മലയാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് (45)നെ കൊലപ്പെടുത്തിയ സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ ശഹ്‌റാനി, യമന്‍ പൗരന്‍ അബ്ദുല്ല അഹമ്മദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയംഅറിയിച്ചു.

2017 ജൂലൈ 21ന് ആണ് സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേര്‍ മാരകായുധങ്ങളുമായി കടയില്‍ കയറി കൈകാലുകള്‍ ബന്ധിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി സിദ്ദീഖിന്റെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് അക്രമികളെ പിടികൂടുകയായിരുന്നു.

പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ നടത്തിയ റിയാദ് ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിചാരണ കോടതി വിധി ശരിവച്ചു. വധി നടപ്പിലാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവും ലഭിച്ചതോടെയാണ് വധ ശിക്ഷ നടപ്പിലാക്കിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.