
റിയാദ്: കളിയാരവങ്ങള്‍ കാത്തിരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ വാസ്തുശില്പി ചാതുരിയും അവസരങ്ങളും ചര്‍ച്ച ചെയ്ത് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). ഫിഫ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌റ്റേഡിയങ്ങളെ സംബന്ധിച്ച ‘ഗിയര്‍ അപ് ഫിഫ-2034’ എന്ന പേരിലായിരുന്നു പരിപാടി.

മലാസിലെ റാഡിസണ്‍ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെഇഎഫ് വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തക സമിതി അംഗം സുബിന്‍ റോഷന്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. സൗദിയിലെ സ്‌റ്റേഡിയം പ്രോജക്റ്റുകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കിദ്ദിയ സീനിയര്‍ ഡയറക്ടര്‍ നൗഷാദലി കായല്‍മടത്തില്‍, മെയ്‌സ് ഡിസൈന്‍ മാനേജര്‍ സൈമ ഹൈദരി, സ്ട്രക്ചറല്‍ എഞ്ചിനീയര്‍ ബൈജു കണ്ടമ്പെത്ത്, റോഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അബ്ദുല്‍ നവാഫ് മുഹമ്മദ്, റോഷന്‍ ഡയറക്ടര്‍ ഷാഹിദ് അലി, മെയ്‌സ് ഐസിടി മാനേജര്‍ ശ്യാം പ്രസാദ്, മെയ്‌സ് സീനിയര്‍ സസ്‌റ്റൈനബിലിറ്റി മാനേജര്‍ അമ്പിളി നാരായണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ലോകകപ്പിന് മുന്നോടിയായി പ്രത്യക്ഷവും പരോക്ഷവുമായ നിരവധി വസരങ്ങളുണ്ട്. ഇതുസംബന്ധിച്ച് നൗഷാദലി വിശ്വീകരിച്ചു. ടൂറിസം, സമ്പദ്ഘടന, അടിസ്ഥാന സൗകര്യങ്ങള്‍, നഗര വികസനം എന്നിവയുമായി ബന്ധപ്പെട്ടു സാധ്യതയുള്ള തൊഴില്‍ അവസരങ്ങളും അദ്ദേഹം വിശകലനം ചെയ്തു. സ്‌റ്റേഡിയം ആര്‍ക്കിടെക്ചര്‍ ആന്റ് ലൈഫ് സൈക്കിള്‍ എന്ന വിഷയം സൈമ ഹൈദരി അവതരിപ്പിച്ചു.

ലോകകപ്പ് സംഘാടകരായ ഫിഫയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള സ്‌റ്റേഡിയം ഡിസൈന്‍, ഡിസൈനിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌റ്റേഡിയങ്ങളുടെ രൂപകല്പന എന്നിവ ഖത്തര്‍ ലോകകപ്പ് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. സ്‌റ്റേഡിയങ്ങളുടെ സ്ട്രക്ചറല്‍ ഡിസൈന്‍, ആധുനിക സ്‌റ്റേഡിയങ്ങളും പഴയ സ്‌റ്റേഡിയങ്ങളും, സ്‌റ്റേഡിയങ്ങളുടെ വിവിധ തരം ലോഡ് അവലോകനം എന്നിവ ബൈജു കണ്ടമ്പത്ത് അവതരിപ്പിച്ചു. സ്‌റ്റേഡിയം പ്രൊക്യൂര്‍മെന്റ് സ്ട്രാറ്റജി, വിവിധ ഘട്ടങ്ങള്‍, നയപരമായ വൈദഗ്ദ്യം, കോണ്‍ട്രാക്ട് മേഖലകള്‍ എന്നിവ അബ്ദുല്‍ നവാഫ് മുഹമ്മദ് വിശകലനം ചെയ്തു.

ഗെബറിറ്റ് ഇന്റര്‍നാഷനല്‍ പ്രതിനിധി ഫഹദ് റഹീം, ഗെബറിറ്റിന്റെ വിവിധ പ്രൊഡക്റ്റുകളും സാങ്കേതിക വിദ്യകളും സ്‌റ്റേഡിയങ്ങളുടെ മഴവെള്ള നിര്‍ഗമന സംവിധാനങ്ങളും അവതരിപ്പിച്ചു. സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ വേളയിലെ വെല്ലുവിളികളും വിവിധ ഘട്ടങ്ങളും ആസൂത്രണങ്ങളും റോഷന്‍ ഡയറക്ടര്‍ ഷാഹിദ് അലി വിശദീകരിച്ചു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി പ്രൊജക്ടിലെ അനുഭവങ്ങളം പങ്കുവച്ചു.

സ്‌റ്റേഡിയങ്ങളുടെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ശ്യാം പ്രസാദ് അവതരിപ്പിച്ചു. ടെലികോം, ഫിസിക്കല്‍ സെക്യൂരിറ്റി, ആക്‌സെസ് കണ്‍ട്രാള്‍, ഓഡിയോ വീഡിയോ, ഫുട്‌ബോള്‍ മാച്ചുകളിലെ വിഎആര്‍ എന്നീ സംവിധങ്ങള്‍ വിശകലനം ചെയ്ത. സ്‌റ്റേഡിയം നിര്‍മ്മാണങ്ങളിലെ സുസ്ഥിരത, സൗദി വേള്‍ഡ് കപ്പിലെ പ്രത്യേകതയായ സീറോ കാര്‍ബണ്‍ എമിഷനും സസ്‌റ്റൈനബിലിറ്റി മാനേജര്‍ അമ്പിളി നാരായണന്‍ വിശദീകരിച്ചു.
സംശയ നിവാരണത്തിനും അവസരം ഉണ്ടായിരുന്നു. പ്രതിഭ തെളിയിച്ച അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. മുന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കെഇഎഫ് ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ മുഹമ്മദ് റാഷിദ്, ടി എഫ് എല്‍ മത്സരത്തിനിടെ ജീവന്‍രക്ഷാ പ്രവര്‍ത്തനതിലൂടെ പ്രശംസ നേടിയ ആഷിക് ഇലാഹി എന്നിവര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. മുഖ്യാതിഥികള്‍ക്ക് കെഇഎഫ് എക്‌സിക്യൂട്ടിവ് കമ്മറ്റി പ്രത്യേകം ആദരിച്ചു. സെക്രട്ടറി ഹഫീസ് ബിന്‍ കാസിം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.