
റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ റിയാദ് സീസണ്‍ രണ്ടാം എഡിഷന് പ്രൗഢമായ തുടക്കം. 1500 കലാകാരന്‍മാര്‍ അണിനിരക്കുന്ന പ്രകടനത്തോടെയാണ് വിനോദ പരിപാടി ആരംഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചയാണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറിയത്. കലയും സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കി കലാകാരന്‍മാര്‍ നഗരത്തെ പ്രകമ്പനം കൊളളിച്ച പ്രകടനത്തോടെയായിരുന്നു ഉദ്ഘാടന പരിപാടി.

അമേരിക്കന്‍ റാപ് പ്രതിഭ പിറ്റ് ബുളളിന്റെ പ്രകടനം ആഘോഷ രാവിനെ സംഗീതമയമാി. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന വിനോദ പരിപാടികള്‍ക്കാണ് തുടക്കമായത്. ഉദ്ഘാടന പരിപാടി 10 ദിവസം നീണ്ടു നില്‍ക്കും. ഉദ്ഘാടന പരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രവേശനം സൗജന്യമാണ്.

54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 14 കേന്ദ്രങ്ങളിലായി 7500 വിനോദ പരിപാടികളാണ് റിയാദ് സീസണിന്റെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്. ഒക്ടോബര്‍ 26ന് സാഹസിക റൈഡുകളുടെ വിസ്മയ കാഴ്ചയൊരുക്കി വിന്റര്‍ വണ്ടലാന്‍ഡ് പ്രവര്‍ത്തന സജ്ജമാകും. പ്രത്യേകം സജ്ജമാക്കുന്ന മൃഗശാലയും റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലയണല്‍ മെസിയും നൈയ്മറും പങ്കെടുക്കുന്ന ഫുട്‌ബോള്‍ മേളയാണ് റിയാദ് സീസണിന്റെ മുഖ്യ ആകര്‍ഷണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.