റിയാദ്: തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സര്‍വീസിന് തുടക്കം. ആദ്യഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തും. ഐഎക്‌സ് 521 വൈകുന്നേരം 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദില്‍ എത്തിച്ചേരും. മടക്കയാത്ര ഐഎക്‌സ് 522 രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജ്, അഫീഫ്, ദവാദ്മി, അല്‍ ഗാത്,അല്‍ ഗുവയ്യ, അല്‍ ഹരീഖ്, അല്‍ ഖര്‍ജ്, അല്‍ മജ്മ, അല്‍ മുസാമിയ, അല്‍ സുലൈയ്, ദുര്‍മ, ഹോത്ത ബനീ തമീം, ഹുറൈമില, റിമ, ഷഖ്‌റ, താദിഖ്, വാദി ദവാസിര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവര്‍ക്ക് അനുഗ്രഹമാണ് പുതിയ സര്‍വീസ്. ഇതിനുപുറമെ കന്യാകുമരി ഉള്‍പ്പെടെ തമിഴ് നാട്ടിലെ അതിര്‍ത്തി ജില്ലകളിലുളളവര്‍ക്കും പുതിയ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ കഴിയും. ഏറെ നാളായി ആവശ്യപ്പെട്ട സര്‍വീസ് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.