
റിയാദ്: സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കിംഗ്ഡം ടവറിന്റെ 99 നിലകള്‍ ഓടിക്കയറി മലയാളി യുവാവ് ‘റണ്‍ ദി സ്‌റ്റെയേഴ്‌സ്’ മത്സരത്തില്‍ വിജയം നേടി. സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമമായി റേസ് അറേബ്യ ആണ് മത്സരം സംഘടിപ്പിച്ചത്.
മലപ്പുറം നിലമ്പൂര്‍ കരുളായി സൈഫുദ്ദീന്‍ മാഞ്ചേരിയാണ് 99 നിലകള്‍ കയറി നേട്ടം കൈവരിച്ചത്. ഇന്ത്യക്കാരുടെ വിഭാഗത്തില്‍ 14 പേരെ പിന്നിലാക്കി 16 മിനുട്ടും 50 സെക്കന്റും സമയമെടുത്താണ് ലക്ഷ്യത്തിലെത്തിയത്. 11 മിനുട്ടും 54 സെക്കന്റും സമയം എടുത്ത് ടവറിലെത്തിയ സ്വദേശി പൗരന്‍ നായിഫ് ബിന്‍ ഹുബയ്ശ് ആണ് മത്സരത്തില്‍ താരമായത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 302 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 24-ാമതാം് സൈഫുദ്ദീന്‍ ഫിനിഷ് ചെയ്തത്.

സൗദിയിലെ പ്രവാസി ഫുട്‌ബോള്‍ മത്സരങ്ങളുടെ മുഖ്യ സംഘാടകനായ സൈഫുദ്ദീന്‍ കഴിഞ്ഞ വര്‍ഷം സ്‌പോര്‍ട്‌സ് അതോറിറ്റി സംഘടിപ്പിച്ച ഹാഫ് മാരത്തണില്‍ പങ്കെടുത്തിരുന്നു. ജറീര്‍ ബുക് സ്‌റ്റോര്‍ എച് ആര്‍ മാനേജരാണ്. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.