മിദിലാജ് വലിയന്നൂര്‍

റിയാദ്: സൗദിയില്‍ മരിച്ച മലയാളി നഴ്‌സ് ലിസി തോമസിന്റെ അവയവങ്ങള്‍ രണ്ട് സ്വദേശി പൗരന്‍മാര്‍ക്ക് പുനര്‍ജന്മമാകും. ധമനി വീക്കത്തെ തുടര്‍ന്ന് റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു എറണാകുളം കോഴിപ്പിള്ളി ലിസി തോമസ്. 53 വയസായിരുന്നു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദ എം സി എച്ച് ആശുപത്രിയില്‍ 20 വര്‍ഷം ഹെഡ് നഴ്‌സായി ജോലിചെയ്തു വരുകയായിരുന്നു. ദുബായ് വഴി കൊച്ചിയിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ആക്റ്റിംഗ് കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, മുഹമ്മദ് റഫീക്ക്, ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, സുല്‍ഫിക്കര്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.