റിയാദ്: സൗദിയില്‍ കോവിഡ് ഭീതി അവസാനഘട്ടത്തിലാണെന്നും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ മന്ത്രാലയം. വിവിധ മേഷലകളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചെങ്കിലും കൊവിഡി ന് മുമ്പുള്ള സാമൂഹിക അന്തരീക്ഷത്തിലേക്ക് രാജ്യം കടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി,.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയാണ് 24 മണിക്കൂറിനിടെ രേഷപ്പെടുത്തിയത്. ഇത് ആശ്വാസമാണ്. 841 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1922 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 764 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു,
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.