Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഹൂതികള്‍ക്ക് ആയുധ ലഭിക്കുന്ന ഉറവിടം ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യം: സൗദി


റിയാദ്: യെമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യ രാഷ്ട്ര സഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് സൗദി മന്ത്രി സഭാ യോഗം. ഹൂതികള്‍ക്ക് ആയുധം വിതരണം ചെയ്യുന്ന ഉറവിടം ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

ഹൂതികളുടെ അതിര്‍ത്തി കടന്നുളള ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുന്നു. രാജ്യത്തെ പൗരന്‍മാരെയും വിദേശികളെയും സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തും. ഇതിന് ആവശ്യമായ മുഴുവന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി. ഹൂതികള്‍ക്ക് ആയുധം ലഭ്യമാക്കുന്ന ഉറവിടം ഇല്ലാതാക്കണം. അതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യ, ജസാന്‍, നജ്‌റാന്‍ എന്നിവടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയതായി ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞു.

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രി സഭായോഗം വിശകലനം ചെയ്തു. ഇതുവരെ നാലു കോടി ഡോസ് വാക്‌സിന്‍ വിതതരണം ചെയതു. പ്രതയരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിതുടരുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top