Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

കൊവിഡ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാനൊരുങ്ങി സൗദി

റിയാദ്: അന്താരാഷ്ട്ര മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു. സൗദിയില്‍ കൊവിഡ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെക്കും. ത്രിദിന ഉച്ചകോടിയില്‍ അന്താരാഷ്ട്ര രംഗത്തെ ഗവേഷകരും സാങ്കേതിക വിദഗ്ദരും പങ്കെടുക്കുന്നുണ്ട്.

നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുളള കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 50 പേര്‍ ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെക്കും. ബ്രിട്ടന്റെ ആസ്ട്രാസെനക്ക, അമേരിക്കയുടെ ഫൈസര്‍ എന്നീ കമ്പനികളുമായാണ് സൗദി അറേബ്യ കരാര്‍ ഒപ്പുവെക്കുന്നത്.

ബയോടെക്‌നോളജി രംഗത്തെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയം ഉദ്ഘാടന ദിവസം ചര്‍ച്ച ചെയ്തു. ബയോടെക്‌നോളജി ക്ലിനിക്കല്‍ ഗവേഷണങ്ങള്‍, ബയോതെറാപ്പിയിലെ നവീന ആശയങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉച്ചകോടി വിശകലനം ചെയ്യും. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നിരവധിയാളുകള്‍ ഉച്ചകോടിയില്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top