Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍; ജാഗ്രതവേണമെന്ന് എസ്എഫ്ഡിഎ

റിയാദ്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ആറു മാസത്തിനിടെ 40 ദശലക്ഷം പാക്കറ്റ് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും സൗദി ഡ്രഗ് ആന്റ് ഫുട് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു.

അനധികൃതമായി വിപണിയിലെത്തിക്കുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ദശലക്ഷം പാക്കറ്റ് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു.

വ്യാജ സൗന്ദര്യവര്‍ദ്ധക സൗകര്യങ്ങള്‍ കണ്ടെത്താനായി 7,284 പരിശോധനകളാണ് ആറുമാസത്തിനിടെ നടത്തിയത്. 1,105 നിയമ ലംഘനങ്ങളും കണ്ടെത്തി. ഗുണനിലവാരമില്ലാത്ത സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന 83 സ്ഥാപനങ്ങളും അനുമതിയില്ലാതെ പ്രവര്‍ത്തിച്ച 95 കേന്ദ്രങ്ങളും അടപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top