Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

സൗദി സമ്പദ്ഘടന വളര്‍ച്ചയില്‍; ഐഎംഎഫ് പ്രവചനം തെറ്റ്

റിയാദ്: സൗദി സമ്പദ്ഘടന മാന്ദ്യം നേരിടുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം തെറ്റാണെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. നടപ്പു വര്‍ഷം മികച്ച സമ്പദ് ഘടനയിലേക്ക് രാജ്യം കടക്കും. സൗദി സമ്പദ്ഘടന 6.8 ശതമാനം വരെ ഇടിയുമെന്ന അന്താരാഷ്ട്ര നാണയ നിധി പ്രതിനിധിയുടെ പരാമര്‍ശം യാഥാര്‍ത്ഥ്യങ്ങളോട് പൊതുത്തപ്പെടുന്നതല്ലെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ലോക എക്‌ണോമിക് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡിനെ ശക്തമായി നേരിടാന്‍ രാജ്യത്തിനു കഴിഞ്ഞു. നിലവില്‍ സമ്പദ് ഘടന വളര്‍ച്ചയുടെ പാതയിലാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഏറ്റവും മികച്ച വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിയും.

ഈ വര്‍ഷം വളര്‍ച്ചയില്‍ കുറവ് സംഭവിക്കാന്‍ ഇടയുണ്ട്. ഇതു മൈനസിലേക്കും കടക്കാന്‍ സാധ്യതയുണ്ട്. ജി20 രാജ്യങ്ങളുടെ സഹകരണം, വികസനം, കരുതല്‍ തുടങ്ങിയ നടപടി മൂലം ഏറ്റവും കുറഞ്ഞ മൈനസ് നിലയിലായിരിക്കും സമ്പദ് ഘടന. 3.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐ.എം.എഫ് നേരത്തെ വ്യക്തമാക്കിയതും മന്ത്രി ചൂണ്ടിക്കാട്ടി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top