
റിയാദ്: അന്താരാഷ്ട്ര രുചി വൈവിധ്യത്തിന് വേദിയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ‘വേള്‍ഡ് ഫുഡ്-2022 സീസണ്‍-1’ പരിപാടിയില്‍ ലോകോത്തര പാചക വിദഗ്ദരും സെലിബ്രിറ്റികളും പങ്കെടുക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന വേള്‍ഡ് ഫുഡ് സീസണ്‍ ഫെബ്‌റുവരി 23ന് തുടക്കം ആരംഭിക്കും. സെലിബ്രിറ്റി ഷെഫുകളായ അല്‍ ഷിര്‍ബിനി, അലി ബാഷ, അഹമ്മദ് അസീസ്, മലയാളി ഷെഫ് സുരേഷ് പിള്ള, അവതാരകന്‍ മിഥുന്‍ രമേശ് എന്നിവര്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ലുലു ഹൈപ്പറുകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പാചക വിദഗ്ദരില്‍ നിന്ന് രുചിക്കൂട്ടുകളുടെ രഹസ്യം പഠിക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ കഴിവു പ്രകടിപ്പിക്കാനും അവസരം ലഭിക്കും. പാചക മത്സരവും ലോകത്തെ വിവിധ വിഭവങ്ങള്‍ രുചിച്ചു നോക്കാനും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്.

മികച്ച ആരോഗ്യത്തിന് എല്ലാവരും ആശ്രയിക്കുന്നത് ഏറ്റവും നല്ല ഭക്ഷ്യ വിഭവങ്ങളാണ്. ഇത് പരിചയപ്പെടുത്താനാണ് വേള്‍ഡ് ഫുഡ് സീസണ്‍ വണ്‍ ശ്രമിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ പറഞ്ഞു, 24ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുളള വിഭവങ്ങളും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും മേളയുടെ പ്രത്യേകതയാണ്.
ലോകത്തെ രുചിവൈവിധ്യം ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനാണ് ഭക്ഷ്യമേളയെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. മേളയുടെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
