ശ്രീനിവാസന്‍ മലയാളി മനസ്സിന്റെ തുടിപ്പുകള്‍ തിരിച്ചറിഞ്ഞ പ്രതിഭ: നവയുഗം
ദമ്മാം: അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മലയാളി മനസ്സിന്റെ തുടിപ്പുകള്‍ തിരിച്ചറിഞ്ഞു തൂലിക ചലിപ്പിച്ച മലയാള സിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. കച്ചവട സിനിമയില്‍ സാധാരണ പ്രേക്ഷകന്‍ കണ്ടു ശീലിച്ച പുരുഷ സൗന്ദര്യത്തിന്റെയും ആണത്വത്തിന്റെയും മാതൃകകളോ, താരപ്പകിടിന്റെ മോടിയോ ഒരിയ്ക്കലുമില്ലാത്ത താരമായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അതിനെയെല്ലാം മറികടക്കുക മാത്രമല്ലനായകനായ സിനിമകള്‍ക്ക് വിജയം ഉറപ്പു വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പാവം പാവം രാജകുമാരന്‍, പൊന്മുട്ടയിടുന്ന താറാവ്, […]














