ഡബ്‌ളിയു എം സി വാര്‍ഷികം: ഡോ. ഋഷിരാജ് സിംഗ് പങ്കെടുക്കും
റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡിജിപി ഡോ. ഋഷിരാജ് സിംഗ്, ഗായകന്‍ നിസാം അലി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ഡിസംബര്‍ 27, 28 തീയതികളിലാണ് പരിപാടികള്‍. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും. 28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ […]














