വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; ജിസിസിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍
റിയാദ്: സഊദി അറേബ്യ ഉള്‍പ്പെടെ ജിസിസിയിലെ വിവിധ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസ് ആരംഭിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം താറുമാറായ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്നലെയാണ് സര്‍വ്വീസ് നടത്തിയത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്നലെ 78 വിമാന സര്‍വീസുകള്‍ നടത്തി. ഇവയില്‍ നിശ്ചിത സര്‍വീസുകള്‍ക്കൊപ്പം സ്‌പെഷ്യല്‍ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. സഊദി അറേബ്യയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്‌കത്ത് നഗരത്തിലേക്കും പതിവ് സര്‍വീസുകള്‍ തുടരും. ജിദ്ദയിലേക്കും അവിടെ നിന്ന് തിരിച്ചും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് […]














