അലിഫ് സ്‌കൂളില്‍ ‘ലിങ്കോ ഡ്രമാറ്റിക്‌സ്’
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷിക നാടക മത്സരം ‘ലിങ്കോ ഡ്രമാറ്റിക്‌സ്’ സമാപിച്ചു.സര്‍ഗാത്മകമായി വിദ്യാര്‍ത്ഥികളുടെ ആശയവിനിമയം വര്‍ദ്ധിപ്പിക്കുന്നതിനും ആവിഷ്‌കാരം, ആത്മവിശ്വാസം എന്നിവ വളര്‍ത്തുന്നതിനുമുള്ള പരിപാടിയാണ് ലിങ്കോ ഡ്രാമാറ്റിക്‌സ്. സര്‍ഗ വൈഭവത്തിന്റെയും ആവിഷ്‌കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡ്രാമകള്‍. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ മുതല്‍ ആധുനിക സാങ്കേതിക വൈജ്ഞാനിക മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന എഐ സങ്കേതങ്ങളെ പ്രമേയമാക്കിയ ഡ്രാമുകളും അരങ്ങേറി. മൂന്ന് വേദികളിലായി ഒന്നു മുതല്‍ എട്ടാം തരം വരെയുള്ള കുട്ടികളാണ് അരങ്ങില്‍ വേഷമിട്ടത്. നാല് […]














