തിരുവനന്തപുരം സെക്ടറില്‍ ‘സൗദിയ’ പുനരാരംഭിക്കണം: നിവേദനം സമര്‍പ്പിച്ച് പാസഞ്ചര്‍ ഫോറം
റിയാദ്: തിരുവനന്തപുരം-റിയാദ് സെക്ടറില്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി പ്രവാസി പാസഞ്ചര്‍ ഫോറം അറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിന് നിവേദനം കൈമാറി. എംപിയുടെ ശുപാര്‍ശയോടൊപ്പം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഇതിനുപുറമെ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ക്കും നിവേദനം സമര്‍പ്പിച്ചു. പുതുതായി രൂപീകരിച്ച ഫോറം ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), അലക്‌സ് കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി), ബഷീര്‍ […]














