സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; ‘ബിദായാത്ത്’ പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ചിത്രകാരനായ ഫഹദ് അല്‍ റുബൈഖിന്റെ ‘സൗദി മേണാ ലിസ’ കാഴ്ചക്കാര്‍ക്കു കൗതുകമാകുന്നു. നവോത്ഥാന കാലഘട്ടത്തില്‍ ലിയോനാര്‍ഡോ ഡാവഞ്ചിയുടെ മാസ്റ്റര്‍ പീസ് ചിത്രമായ മോണാ ലിസയെ അനുകരിക്കുന്ന ചിത്രമാണ് സൗദി മോണാ ലിസ. നാലുവര്‍ഷം സമയം ചെലവഴിച്ച് 1975ല്‍ പൂര്‍ത്തിയാക്കിയ തട്ടമിട്ട അറബ് സുന്ദരി ഫഹദ് അല്‍ റുബൈഖിന്റെ കാമുകിയെന്നാണ് വിശേഷിപ്പിക്കുന്നത്. റിയാദ് ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന ‘ബിദായാത്ത്’ ചിത്ര പ്രദര്‍ശനത്തിലാണ് സൗദി മോണാ ലിസ ശ്രദ്ധയാകര്‍ഷിക്കുന്നത്. 1962ല്‍ അബ്ദുല്ല അല്‍ ശൈഖ് […]














