ഹോര്‍മൂസ് സംഘര്‍ഷ സാധ്യത: കപ്പലുകള്‍ക്ക് സേവനമൊരുക്കി ദമ്മാം പോര്‍ട്ട്
ദമ്മാം: ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ സാധ്യത പരിഗണിച്ച് സഊദി പോര്‍ട്ട് അതോറിറ്റി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് പോര്‍ട്ടില്‍ കപ്പലുകള്‍ക്ക് സമഗ്ര സേവനങ്ങള്‍ ഉറപ്പാക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇന്ധനം, വെള്ളം, ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ കപ്പല്‍ ജീവനക്കാരുടെ മാറ്റം ഉള്‍പ്പെടെയുള്ള സേവനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. അംഗീകൃത വിതരണക്കാരുടെയും ഇന്ധന സേവന ദാതാക്കളുടെ പുതുക്കിയ പട്ടികയും തുറമുഖം പുറത്തിറക്കും. ഇതുവഴി കപ്പല്‍ […]














