റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍; നബീല്‍ പാഴൂര്‍ നയിക്കും
റിയാദ്: പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ചെലേമ്പ്ര അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി നബീല്‍ പാഴൂര്‍ (പ്രസിഡന്റ്), നസീബ് പുത്തന്‍ പീടിക (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഫൈസല്‍ (ട്രഷറര്‍), ഷക്കീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്‌വൈസറി ബോര്‍ഡ് അംഗം അബ്ദുല്ല വല്ലാഞ്ചിറ വരണാധികാരിയായിരുന്നു. ജനറല്‍ സെക്രട്ടറി സൈഫു കരുളായി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ […]














