Sauditimesonline

saudia airlines
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കും; തിരുവനന്തപുര-റിയാദ് റൂട്ടില്‍ 'സൗദിയ'യ്ക്ക് അനുമതിയില്ല

അകലങ്ങളെ അക്ഷരമാക്കുന്ന രസതന്ത്രം; സംസ്‌കാരത്തിന്റെ തിരിനാളം തെളിച്ച് ‘അല്‍ക്കമീഡിയ’

റിയാദ്: വ്യക്തികളെ സംസ്‌കരിക്കുന്നതിനും കുടുംബത്തിനും സമൂഹത്തിനും ഉപകരിക്കുന്ന പൗരന്മാരായി രൂപാന്തരപ്പെടുത്തുന്നതിനും വായന നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ‘അല്‍ക്കമീഡിയ’ പ്രമേയചര്‍ച്ച അഭിപ്രായപ്പെട്ടു. ‘അകലങ്ങളെ അക്ഷരമാക്കുന്ന രസതന്ത്രം’ എന്ന പ്രമേയത്തില്‍ റിയാദ് സിറ്റി കലാലയം സാംസ്‌കാരിക വേദിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ സംസ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രധാന ചാലകശക്തിയായി വായന നിലകൊള്ളുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അറിവ് നേടുന്നതിനപ്പുറം മനുഷ്യനെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാന്‍ അക്ഷരങ്ങള്‍ക്കുള്ള കരുത്ത് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക്, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, വി. ജെ. നസറുദ്ദീന്‍ (സൗദിടൈംസ്), ഷിബു ഉസ്മാന്‍ (മീഡിയ ഫോറം), മുനീര്‍ കൊടുങ്ങല്ലൂര്‍ (ഐ.സി.എഫ്), സിദ്ദീഖ് കരിമ്പ (കെ.എം.സി.സി), ഫൈസല്‍ കൊണ്ടോട്ടി (കേളി), ഇസ്മായില്‍ വേങ്ങര (ആര്‍.എസ്.സി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍.എസ്.സി സൗദി ഈസ്റ്റ് കലാലയം സെക്രട്ടറി അഷ്‌കര്‍ അലി മോഡറേറ്ററായിരുന്നു. റാഫി ചക്കരക്കല്‍ സ്വാഗതവും ഷിഹാബുദ്ദീന്‍ നുസ്‌രി നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും വായനക്കാരും സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top