Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

പാട്ടും കൊട്ടും പിന്നെ ചൂടുപൊറോട്ടയും; 10 മിനിറ്റില്‍ 8 എണ്ണം തട്ടി നേപ്പാള്‍ സ്വദേശി

ജുബൈല്‍: സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റും നുപൂരധ്വനി ആര്‍ട്‌സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പൊറോട്ട തീറ്റ മത്സരവും സംഗീതവിരുന്നും ജുബൈലിന് ആവേശമായി. സിറ്റി ഫഌവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാശിയേറിയ പൊറോട്ട തീറ്റ മത്സരത്തില്‍ ഇരുപത്തിയഞ്ച് പേര്‍ മാറ്റുരച്ചു. 10 മിനിറ്റില്‍ 8 പൊറോട്ടകള്‍ കഴിച്ച് നേപ്പാള്‍ സ്വദേശി ജേതാവായി.

സാംസ്‌കാരിക സമ്മേളനത്തിലും കലാപരിപാടികളിലും പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു. നുപൂരധ്വനി ആര്‍ട്‌സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും റിയാദ് മെഹ്ഫിലിന്റെ മുട്ടിപ്പാട്ടും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായി. ബോളിവുഡ് ഇന്റര്‍നാഷണല്‍ സിംഗര്‍ ബസ്സാം, ആശ ഷിജു എന്നിവര്‍ നയിച്ച സംഗീതവിരുന്ന് കാണികള്‍ക്ക് വേറിട്ട ദൃശ്യ-ശ്രാവ്യ വിരുന്നാണ് സമ്മാനിച്ചത്.

സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നൗഷാദ് കാപ്പാട്, ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഹനീഫ കമ്പായത്തില്‍, എം.കെ. ഫുഡ് ഡയറക്ടര്‍ ഷാനവാസ്, ഫ്രണ്ടി ഏരിയ മാനേജര്‍ ഷബീര്‍ എന്നിവര്‍ക്കുപുറമെ ജുബൈലിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. ഷഫീന താജ്, സര്‍ഫറാസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നിക്കി ജോസ് അവതാരകയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top